Wed, 7 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : John BrittasMP

ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ ക​ടാ​ക്ഷ​ത്തി​നാ​യ​ല്ല പ്ര​തി​ഷേ​ധി​ച്ച​ത്; രാ​ഹു​ൽ ഗാ​ന്ധി​യു​ടെ സ​മീ​പ​ന​ത്തോ​ട് യോ​ജി​പ്പി​ല്ലെ​ന്ന് ജോ​ൺ ബ്രി​ട്ടാ​സ്

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രെ ന​ട​ന്ന പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ത്തി​നി​ടെ ഉ​യ​ർ​ന്ന രാ​ഷ്ട്രീ​യ നി​ല​പാ​ടു​ക​ളി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി സി​പി​എം നേ​താ​വും രാ​ജ്യ​സ​ഭാ എം​പി​യു​മാ​യ ജോ​ൺ ബ്രി​ട്ടാ​സ്. ഗ്യാ​നേ​ഷ് കു​മാ​റി​നെ സ്ഥാ​ന​ത്തു​നി​ന്ന് നീ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ട​ന്ന പ്ര​ക്ഷോ​ഭ​ത്തി​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി സ്വീ​ക​രി​ച്ച ചി​ല സ​മീ​പ​ന​ങ്ങ​ളോ​ട് ഇ​ട​തു​പ​ക്ഷ​ത്തി​ന് യോ​ജി​പ്പി​ല്ലെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ ദ​ർ​ശ​ന​മോ ക​ടാ​ക്ഷ​മോ വാ​ങ്ങി കാ​ര്യ​ങ്ങ​ൾ നേ​ടാ​ന​ല്ല ഇ​ട​തു​പ​ക്ഷം പ്ര​തി​ഷേ​ധ​രം​ഗ​ത്തി​റ​ങ്ങി​യ​തെ​ന്നും, ജ​ന​കീ​യ വി​ഷ​യ​ങ്ങ​ളി​ലെ കൃ​ത്യ​മാ​യ രാ​ഷ്ട്രീ​യ പ്ര​തി​ഷേ​ധ​മാ​ണ് ത​ങ്ങ​ളു​ടേ​തെ​ന്നും ബ്രി​ട്ടാ​സ് പ​റ​ഞ്ഞു. ഡ​ൽ​ഹി പൊ​ലി​സി​നെ ഉ​പ​യോ​ഗി​ച്ച് ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ങ്ങ​ളെ അ​ടി​ച്ച​മ​ർ​ത്താ​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ ക​രു​തേ​ണ്ട. സ്വാ​ത​ന്ത്ര്യ​സ​മ​ര പ​ശ്ചാ​ത്ത​ല​മി​ല്ലാ​ത്ത​തി​നാ​ലാ​ണ് കേ​ന്ദ്ര​ത്തി​ന് പ്ര​ക്ഷോ​ഭ​ങ്ങ​ളു​ടെ മൂ​ല്യം മ​ന​സി​ലാ​കാ​ത്ത​ത്.

ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ല​മു​ള്ള രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഗ്യാ​നേ​ഷ് കു​മാ​റി​നെ സം​ര​ക്ഷി​ക്കാ​ൻ കേ​ന്ദ്രം ശ്ര​മി​ക്കു​ക​യാ​ണ്. ജ​ന​വി​കാ​രം മ​ന​സി​ലാ​ക്കി അ​ദ്ദേ​ഹ​ത്തെ ഉ​ട​ൻ സ്ഥാ​ന​ത്തു​നി​ന്നും നീ​ക്കു​ന്ന​താ​ണ് ന​രേ​ന്ദ്ര മോ​ദി​ക്കും അ​മി​ത് ഷാ​യ്ക്കും ന​ല്ല​ത്. വോ​ട്ട​ർ പ​ട്ടി​ക പ​രി​ഷ്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​ലി​യ രീ​തി​യി​ലു​ള്ള വെ​ട്ടി​നി​ര​ത്ത​ലു​ക​ൾ ന​ട​ന്നി​ട്ടും സു​പ്രീം​കോ​ട​തി നോ​ക്കി​നി​ൽ​ക്കു​ക​യാ​ണു​ണ്ടാ​യ​ത്. പ്ര​ക്ഷോ​ഭ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​തു​വ​രെ കോ​ട​തി കാ​ര്യ​മാ​യി ഇ​ട​പെ​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

സ​മാ​ധാ​ന​പ​ര​മാ​യി പ്ര​തി​ഷേ​ധി​ച്ച എം​പി​മാ​രെ പൊ​ലി​സ് ക്രൂ​ര​മാ​യാ​ണ് വ​ലി​ച്ചി​ഴ​ച്ച​തെ​ന്നും, നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടു​ത​ൽ പ്ര​തി​ക​രി​ക്കാ​നു​ള്ള ആ​രോ​ഗ്യം പോ​ലും ത​നി​ക്കി​ല്ലെ​ന്നും ജോ​ൺ ബ്രി​ട്ടാ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Latest News

Corehub Up